എരുമപ്പെട്ടിയില്‍ ബൈക്ക് ഇടിച്ച് പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. എരുമപ്പെട്ടി സീരകത്ത് വീട്ടില്‍ 29 വയസുള്ള അനീസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് എരുമപ്പെട്ടി ഐശ്വര്യ കല്യാണമണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ അനീസിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത്ക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ ബൈക്ക് ഇടിച്ച് പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു