കൊട്ടേക്കാട് സ്‌കൂട്ടറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി 24 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ കൊട്ടേക്കാട് പള്ളിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. വിഷ്ണു സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിരങ്ങി മറിയുകയായിരുന്നു. വീഴ്ചയില്‍ സ്‌കൂട്ടറില്‍ നിന്നും പെട്രോള്‍ ചോര്‍ന്നിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.