ഷാര്‍ജയില്‍ യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

ഷാര്‍ജയില്‍ യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. ചാവക്കാട് മണത്തല മടേക്കടവ് പരേതനായ വലിയകത്ത് അലിയുടേയും തെരുവത്ത് ചാലില്‍ ഫാത്തിമത്തിന്റെയും മകന്‍ ജാഫര്‍ (36) ആണ് മരിച്ചത്. ഭാര്യ അസ്ന. ഏകമകള്‍ ഫിസ മറിയ. സഹോദരന്‍ സക്കീര്‍ (ദുബായ്). ചാവക്കാട് ഖരാന സെക്രട്ടറി ടി.സി കോയയുടെ സഹോദരീപുത്രനാണ് പരേതന്‍. ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 10 മണിയ്ക്ക് ഇരട്ടപ്പുഴ മൊഹിയുദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍.

 

ADVERTISEMENT