കടവല്ലൂര്‍ കല്ലുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി
ചേമ്പിലക്കാട് ജീസാലിന് (22) പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 നാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന കാര്‍ കല്ലുംപുറം ജംഗ്ഷനില്‍ നിന്നും ചാലിശ്ശേരി റോഡിലെക്ക് തിരിയവെ പിറകില്‍ വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ADVERTISEMENT