കോട്ടോല്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വച്ച് നിര്യാതനായി

കോട്ടോല്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വച്ച് നിര്യാതനായി. കോട്ടോല്‍ പത്തങ്ങാടി ഒല്ലാശ്ശേരി ഉമ്മര്‍ മകന്‍ ഹസീബ് ( 40) ആണ് മരിച്ചത്. അവധി ദിവസം അലൈനിലെ കൂട്ടുകാരുടെ റൂമിലെത്തി ഷാര്‍ജയിലെ ജോലിസ്ഥലത്തേക്ക് മടങ്ങും വഴിയാണ് മരണം സംഭവിച്ചത്. ഷാര്‍ജയില്‍ പത്തു വര്‍ഷത്തിലധികമായി റഷ്യന്‍ കമ്പനിയില്‍ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഒരു മാസം മുന്‍പാണ് നാട്ടില്‍ വന്ന് ഷാര്‍ജയിലേക്ക് മടങ്ങിയത്. മൃതദേഹം അജ്മാന്‍ ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ . ആസിയ മാതാവും ഭാര്യ – മുഹ്‌സിന യുസ്‌റ , സഹറ , മിര്‍ഹ എന്നിര്‍ മക്കാണ്.  മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലെത്തിച്ച് കോട്ടോല്‍ ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ADVERTISEMENT