ടാങ്കര്‍ ലോറിയും ഗുഡ്‌സ് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ചിറനെല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപം ടാങ്കര്‍ ലോറിയും ഗുഡ്‌സ് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവര്‍ ചാലക്കുടി മോതിരക്കണ്ണി സ്വദേശി ഇരിങ്ങാന്‍മ്പിള്ളി വീട്ടില്‍ ശേഖരന്‍ മകന്‍  വിഷ്ണുവിനാണ് (30) പരിക്കേറ്റത്. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ ആമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT