26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

116

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി കിഴക്കൂട്ട് വളപ്പില്‍ സമദിന്റെ മകന്‍ റമീസ് (24) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഐനിച്ചോട് സ്വദേശി ബക്കറിന്റെ മകന്‍ അന്‍ഷാദ് (26) നാണ് ഗുരുതരമായി പരിക്കേറ്റത്. റമീസിന്റെ മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ADVERTISEMENT
error: Content is protected !!