24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

66

ചിറ്റണ്ടയില്‍ കേടായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ദേശമംഗലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫാരിസ് ( 22 ) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ മുഹമ്മദ് ഫാരിസ് ജോലിചെയ്യുന്ന ചിറ്റണ്ടയിലെ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് അപകടം ഉണ്ടായത്. കേടായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്ന് തീ പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോള്‍ കുപ്പിയിലേക്ക് പടരുകയും പെട്ടെന്ന് ഒരു തീഗോളമായി മാറി മുഹമ്മദ് ഫാരിസിനെ പൊതിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് ഫാരിസ് തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!