ചങ്ങരംകുളത്ത് ബെക്കിടിച്ച് തമിഴ്‌നാട് സ്വദേശിനി മരിച്ച സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളം ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികനായ പുന്നയൂര്‍ക്കുളം ആല്‍ത്തറ സ്വദേശി അറസ്റ്റില്‍. 21 വയസ്സുള്ള പ്രജിത്തിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയതത്. ശനിയാഴ്ച രാത്രിയാണ് തമിഴ്‌നാട് സ്വദേശിയായ 51 വയസ്സുള്ള രേവതി റോഡ് മുറിഞ്ഞു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തുടര്‍ന്ന് നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പരിക്കേറ്റ രേവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചയോടെ മരിച്ചു.

 

ADVERTISEMENT