കിണറ്റില്‍ വീണ യുവതിയ്ക്ക് സഹോദരനും നാട്ടുക്കാരും രക്ഷകരായി

ചൂണ്ടല്‍ ചോട്ടിലപ്പാറയില്‍ കിണറ്റില്‍ വീണ യുവതിയ്ക്ക് സഹോദരനും നാട്ടുക്കാരും രക്ഷകരായി. ചോട്ടിലപ്പാറ വെണ്ണേംകോട് വീട്ടില്‍ സുരേഷിന്റെ മകള്‍ ജിഷ്ണയാണ് (20) കിണറ്റില്‍ വീണത്. വെള്ളം കോരുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട ജിഷ്ണ അബദ്ധത്തില്‍ കിണറ്റിലേക്ക് വിഴുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഇളയ സഹോദരന്‍ അഖില്‍, ഉടന്‍ തന്നെ കിണറ്റിലേക്ക് എടുത്ത് ചാടി യുവതി പിടിച്ചുയര്‍ത്തുകയും ശബ്ദം കേട്ട് എത്തിയ നാട്ടുക്കാര്‍ ഇട്ടു കൊടുത്ത കയറില്‍ കെട്ടി ജിഷ്ണയെ കിണറിന് പുറത്തെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പ്രാഥമിക ശുശ്രൂഷ നല്‍കി വിടുകയായിരുന്നു. സംഭവമറിഞ്ഞ് കുന്നംകുളം ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ യുവതിയെ നാട്ടുക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു.

ADVERTISEMENT