23.7 C
Kunnamkulam
Saturday, September 26, 2026
Home Bureaus Thrithala നരണിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നരണിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

199

നരണിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴ സ്വദേശി സ്രായിലകത്ത് വീട്ടില്‍ ഷിഹാബിന്റെ (38) മൃതദേഹമാണ് ഏറെ നേരത്തെ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. നരണിപ്പുഴ സ്വദേശി ഷിഹാബ് നരണിപ്പുഴ പാലത്തിന് മുകളില്‍ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. ഷിഹാബ് ഒഴുക്കില്‍പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി സുബൈറു ഒഴുക്കില്‍പ്പെട്ടുവെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടന്ന തിരച്ചിലിനൊടുവില്‍ വൈകീട്ട് 6.45 ഓടെയാണ് ശിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!