തകര്‍ന്ന റോഡില്‍ കടലാസ് വഞ്ചികളുമായി യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം

ടാര്‍ ചെയ്ത ഒരു മാസത്തിനകം തകര്‍ന്ന റോഡില്‍ കടലാസ് വഞ്ചികള്‍ ഇറക്കി യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം.
ഒരു മാസം മുമ്പ് ടാര്‍ ചെയ്ത ഒരുമനയൂര്‍ – കുണ്ടുവക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യമുന്നയിച്ചാണ് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്. ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ നസീര്‍ മൂപ്പില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിന്‍ ചാക്കോ അധ്യക്ഷത വഹിച്ചു. ഹിഷാം കപ്പല്‍, പ്രവീണ, സുകന്യ, മനു ആന്റോ, ചാള്‍സ് ചാക്കോ, മുഹമ്മദ് റസല്‍, കോണ്‍ഗ്രസ് നേതാക്കളായ പി പി നൗഷാദ്, ഇ വി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT