25.3 C
Kunnamkulam
Thursday, July 16, 2026
Home Bureaus Velur വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ യൂത്ത് കോണ്‍ഗ്രസ് വാഴ നട്ടു പ്രതിഷേധിച്ചു

വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ യൂത്ത് കോണ്‍ഗ്രസ് വാഴ നട്ടു പ്രതിഷേധിച്ചു

വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന വേലൂര്‍ കിരാലൂര്‍ മുണ്ടൂര്‍ റോഡില്‍ യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ടു കൊണ്ട് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ജില്ല വൈസ് പ്രസിഡന്റ് പി കെ ശ്യം കുമാര്‍ ഉദ്ഘാടനം ചെയ്തു. തയൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അക്ബര്‍ പഴവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം സെക്രട്ടറി അന്‍സാര്‍, നേതാക്കളായ ഫ്രെന്റോ ഫ്രാന്‍സിസ്, അലോഷി , ജിന്‍ഷാദ് , വിമേഷ്, ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!