26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Velur വേലൂരില്‍ മോഷണം ; മാട്ടോര്‍ പമ്പ് സെറ്റ് മോഷ്ടിച്ചു

വേലൂരില്‍ മോഷണം ; മാട്ടോര്‍ പമ്പ് സെറ്റ് മോഷ്ടിച്ചു

266

വേലൂരില്‍ വീടുകളില്‍ മോഷണങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ തയ്യൂര്‍ അമ്പക്കാട്ട് ശിവരാമന്റെ മോട്ടോര്‍ പമ്പ് സെറ്റ് മോഷ്ടിച്ചു.വീടിനോട് ചേര്‍ന്നുള്ള തെങ്ങിന്‍ പറമ്പില്‍ കൃഷിക്ക് ആവശ്യമായ വെള്ളം പുഴയില്‍ നിന്ന് പമ്പ് ചെയ്യുന്നതിന് വേണ്ടി മോട്ടോര്‍ പുരയില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ ആണ് മോഷ്ടിച്ചത്. വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. വേലൂര്‍ പഞ്ചായത്തില്‍ വീടുകളില്‍ നിന്ന് മോട്ടോറുകളും വലിയ ചെമ്പ് പാത്രങ്ങളും റബ്ബര്‍ ഷീറ്റുകളും മോഷണം പോകുന്നത് പതിവായിരിക്കുകയാണ്.

 

ADVERTISEMENT
error: Content is protected !!