26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

45

കല്ലുംപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെലോഷിപ്പിന്റെ 21-ാമത് വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വര്‍ഗ്ഗീസ് മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് റെന്നി ചെറുവത്തൂര്‍ പതാക ഉയര്‍ത്തി.നവീകരിച്ച ഓഫീസ് മുഖമണ്ഡപത്തിന്റെ ഉദ്ഘാടനവും , ശിലാഫലകം അനാച്ഛാദനവും വി.കെ. രാജന്‍ നിര്‍വഹിച്ചു.കുടുംബസംഗമംസീനിയര്‍ അംഗം വി.എം. കൊച്ചു നിലവിളക്കില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിശിഷ്ട വ്യക്തികളെയും വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിവരെയും , 60 , 70, 80 വയസ്സ് പൂര്‍ത്തീകരിച്ച അംഗങ്ങളെയും ആദരിച്ചു.സൈമണ്‍ വൈദ്യര്‍സാറാമ്മ സൈമണ്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.കുടുംബജീവിതം എന്ന വിഷയത്തില്‍ പി.സി. തോംസണ്‍ മാസ്റ്റര്‍ ക്ലാസ് നയിച്ചു. വാര്‍ഷികത്തിന് എത്തിയ ഭാഗ്യശാലികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. സ്നേഹവിരുന്നും ഉണ്ടായി.ചടങ്ങില്‍ പ്രസിഡന്റ് റെന്നി ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. വൈദികരായ ഫാ വര്‍ഗ്ഗീസ് വാഴപ്പിള്ളി , , അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ , അഫ്രേം അന്തിക്കാട് , എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി സിജു ചുമ്മാര്‍, ട്രഷറര്‍ ബിജു താരുകുട്ടി, റിലീഫ് കണ്‍വീനര്‍ ജോസ് വൈദ്യര്‍ , വൈസ് പ്രസിഡന്റ് ഐജി പുലിക്കോടന്‍ എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റ് റെന്നി ചെറുവത്തൂര്‍ ,സെക്രട്ടറി സിജു ചുമ്മാര്‍ , ട്രഷറര്‍ ബിജു താരുകുട്ടി മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!