29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Velur വാര്‍ഷിക സമ്മേളനവും പുരസ്‌ക്കാര വിതരണവും നടത്തി

വാര്‍ഷിക സമ്മേളനവും പുരസ്‌ക്കാര വിതരണവും നടത്തി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വേലൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും നടത്തി . ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി ഹാളില്‍ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം ജോസ് തെക്കെത്തല ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡണ്ട് പി.ജി.ശര്‍മ്മ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട്എന്‍.സുകുമാരന്‍, ജില്ലാ കമ്മിറ്റി അംഗം പി.റ്റി.ഡേവിഡ്, വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഇ.കെ കുമാരന്‍, പ്രസിഡണ്ട് കെ.ജി. സുഭാഷ് , സി.പി.എം വേലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.അബില്‍ ബേബി, യൂണിറ്റ് സെക്രട്ടറി ടി.ഡി.ദയന്‍,കെ.വി. ജോണ്‍സണ്‍പി.ബി.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. അംഗങ്ങള്‍ക്കുള്ള സമ്മാനവിതരണം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഇ.കെ. കുമാരന്‍ നിര്‍വ്വഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പി.ജി. ശര്‍മ്മ, സെക്രട്ടറി ടി.ഡി ദയന്‍, ഖജാന്‍ജി കെ.വി.ജോണ്‍സണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!