24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu കാട്ടുമങ്ങാട്ട് വലിയ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

കാട്ടുമങ്ങാട്ട് വലിയ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

45

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കൊരട്ടിക്കര മാര്‍ കൂറിലോസ് ദേവാലയത്തില്‍ സഭാ സ്ഥാപക പിതാവായ കാട്ടുമങ്ങാട്ട് പരിശുദ്ധ അബ്രഹാം മാര്‍ കൂറീലോസ് വലിയ ബാവായുടെ 224 – മത് ഓര്‍മ്മപ്പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിച്ചു.ശനിയാഴ്ച വൈകീട്ട് സന്ധ്യനമസ്‌ക്കാരം, ധൂപ പ്രാര്‍ത്ഥന തുടര്‍ന്ന് നേര്‍ച്ച വിതരണം എന്നിവ നടന്നു.ഞായറാഴ്ച്ച രാവിലെ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും, ശ്ലൈഹിക വാഴ്വും , ധൂപ പ്രാര്‍ത്ഥനയും പൊതുസദ്യയും ഉണ്ടായിരുന്നു . സഭ വൈദിക ട്രസ്റ്റിയും ഇടവക വികാരിയുമായ ഫാദര്‍. തോമസ് കുര്യന്‍ ഓര്‍മ്മ പെരുന്നാള്‍ ശുശ്രൂഷയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫ. വര്‍ഗീസ് വാഴപ്പള്ളി ഫ. മൈക്കിള്‍ ഗീവര്‍ഗീസ് ഫ. ബെന്യാമിന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രദക്ഷിണത്തില്‍ സംബന്ധിച്ചു.ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ തോമസ് കുരിയന്‍, സെക്രട്ടറി തോമസ് പി. എസ്, ട്രഷറര്‍ പ്രിന്‍സണ്‍ കെ. സി എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!