28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu കൊരട്ടിക്കര ഗവ.യു.പി.സ്‌കൂള്‍ 65-ാം വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍ത്യ ദിനവും ആഘോഷിച്ചു

കൊരട്ടിക്കര ഗവ.യു.പി.സ്‌കൂള്‍ 65-ാം വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍ത്യ ദിനവും ആഘോഷിച്ചു

 

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മഴവില്‍സന്ധ്യ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീല അഷറഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സലീം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി, പഞ്ചായത്ത് അംഗം
രേഷ്മ പി.ആര്‍, സീനിയര്‍ അധ്യാപിക പാര്‍വതി, വിദ്യാര്‍ത്ഥി പ്രതിനിധി ധ്യാന്‍ അരുണ്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ഫസലുറഹ്‌മാന്‍, നിര്‍മ്മല എന്നിവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി ദീപ്തി ജോണ്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. അധ്യാപകമാരായ
വിദ്യ, ധന്യ, സബ്‌ന, സല്‍മ, സരിത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രധാനധ്യാപിക ജിഷ പി.വി സ്വാഗതവും, പിടിഎ പ്രസിഡണ്ട് അഭിലാഷ് എം.എ.നന്ദിയും പറഞ്ഞു

 

ADVERTISEMENT
error: Content is protected !!