27.4 C
Kunnamkulam
Friday, July 31, 2026
Home Bureaus Kechery മൂന്നാം ഘട്ട ഡിജിറ്റല്‍ ലാന്റ് സര്‍വ്വെ എളവള്ളി വില്ലേജിന് പ്രഥമ പരിഗണനയെന്ന് റവന്യൂ മന്ത്രി കെ....

മൂന്നാം ഘട്ട ഡിജിറ്റല്‍ ലാന്റ് സര്‍വ്വെ എളവള്ളി വില്ലേജിന് പ്രഥമ പരിഗണനയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

 

എളവള്ളി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ അക്ഷര സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ എന്റെ ഭൂമി പദ്ധതി പ്രകാരം എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ ലാന്റ് സര്‍വ്വെ മൂന്നാം ഘട്ടത്തില്‍ എളവള്ളി വില്ലേജിനെ ഉള്‍പ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് മന്തി കെ. രാജന്‍ പറഞ്ഞു. നാലു മാസത്തിനുള്ളില്‍ മൂന്നാം ഘട്ട സര്‍വ്വെ ആരംഭിക്കും.മക്കള്‍ മനുഷ്യരായി വളരണമെന്നും അതിനുള്ള പ്രാരംഭ പരിശീലന ഇടമാണ് അങ്കണവാടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ യുടെ സഹായത്തോടെ ദീര്‍ഘവീക്ഷണമുള്ള വികസന നേരറിവുകളോടെ മുന്നോട്ടു പോകുന്ന എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വേദിയില്‍ അഭിനന്ദിച്ചു.മുരളി പെരുനെല്ലി എം.എല്‍.എ. അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!