28.7 C
Kunnamkulam
Tuesday, July 21, 2026
Home Obituary News റസാഖ് കേച്ചേരി (72) അന്തരിച്ചു.

റസാഖ് കേച്ചേരി (72) അന്തരിച്ചു.

പ്രമുഖ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ റസാഖ് കേച്ചേരി (72) അന്തരിച്ചു. ദീര്‍ഘകാലമായി ദീപിക-രാഷ്ട്രദീപിക പത്രങ്ങളുടെ കേച്ചേരി ലേഖകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇന്ന് വൈകീട്ടോടെ ആളൂർ വെട്ടുക്കാടുള്ള വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കം നാളെ രാവിലെ 10ന് പട്ടിത്തടം പറപ്പൂര്‍തടം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍നടക്കും. വികസനോന്‍മുഖമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ മാധ്യമപ്രവർത്തന രംഗത്ത് ശ്രദ്ധേയനായിരുന്നു റസാഖ് കേച്ചേരി.സാഹിത്യ മേഖലയിലും കേച്ചേരിയിലെ സാംസ്കാരിക രംഗത്തും സജീവസാന്നിധ്യമായിരുന്ന വ്യക്തിത്വമാണ്. രാഹില ഭാര്യയും, രാഷിക്ക്,റാഹിസ്, റിഷ്മ എന്നിവർ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!