31 C
Kunnamkulam
Monday, November 16, 2026
Home Bureaus Perumpilavu കടവല്ലൂര്‍ അന്യോന്യം ദേശീയ സെമിനാര്‍; ആയുര്‍വേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു

കടവല്ലൂര്‍ അന്യോന്യം ദേശീയ സെമിനാര്‍; ആയുര്‍വേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു

13

കടവല്ലൂര്‍ അന്യോന്യത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ സെമിനാറില്‍ ഞായറാഴ്ച, ആയുര്‍വേദവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടന്നു. ഡോ. എ.ജെ.പരമേശ്വരന്‍, എസ്.അഴഗിരി, ഡോ. പി.രാംമനോഹര്‍, ഡോക്ടര്‍ ദേവി, ഡോ.വിഷ്ണു നമ്പൂതിരി, ഡോ.നിയ ശിവന്‍ പ്രദീപ്, ഡോ.ഇന്ദുലാല്‍, ഡോ. പി.പി.കിരാതമൂര്‍ത്തി, കളരിഗുരു ശ്രീഹരി, ആര്‍.രോഹിണി, ഇ.എ സ്.പാര്‍വതി, എം.മൃദുല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അന്യോന്യ പരിഷത് പ്രസിഡണ്ട് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് സെമിനാര്‍ നിയന്ത്രിച്ചു. തിങ്കളാഴ്ച ഉച്ചയോടെ സെമിനാര്‍ സമാപിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അന്യോന്യം ഉദ്ഘാടനം ചെയ്യും.

 

ADVERTISEMENT
error: Content is protected !!