കലാ കായിക സാംസ്‌കാരിക വേദി സിതാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മ്മിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉത്ഘാടനം

42

ചിറമനേങ്ങാട് കേന്ദ്രമായ പ്രവര്‍ത്തിക്കുന്ന കലാ കായിക സാംസ്‌കാരിക വേദി സിതാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മ്മിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉത്ഘാടനം തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് എസ് എസ് എല്‍ എല്‍ സി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം സമര്‍പ്പണവും ക്ലബ്ബിന്റെ മുന്‍കാല പ്രവര്‍ത്തകരെയും ക്ലബ് നിര്‍മാണ കമ്മറ്റി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ലോഗോ പ്രകാശനവും നടന്നു. എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് .യു മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി വി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു .മെമ്പര്‍മാരായ രജിതാ ഷാജി, അബ്ദുല്‍ ഗഫൂര്‍, സൈബുനിസ ഷറഫുദ്ദീന്‍, സിനിമാ ഡയറക്ടര്‍ പ്രശാന്ത് കുഞ്ഞന്‍, ക്ലബ്ബ് മുന്‍ രക്ഷാധികാരി എന്‍എസ് സത്യന്‍, കെ പി രവി കെഎം സുഭാഷ്, എന്നിവര്‍ പങ്കെടുത്തു .വൈസ് ചെയര്‍മാന്‍ അപ്പുണ്ണി സാജന്‍ നന്ദി പറഞ്ഞു