കൂറ്റനാട് ന്യൂബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.

കൂറ്റനാട് ന്യൂബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 8.15 ഓടെ ആയിരുന്നു അപകടം. മരുത്തംകോട്, ചെമ്പ്ര സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൂറ്റനാട് ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന മറ്റൊരു ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലേയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image