32.7 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Perumpilavu ചാലിശ്ശേരി പഞ്ചായത്തിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജേഷ് കുട്ടന് യു.ഡി.എഫ്.ചാലിശ്ശേരി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

ചാലിശ്ശേരി പഞ്ചായത്തിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജേഷ് കുട്ടന് യു.ഡി.എഫ്.ചാലിശ്ശേരി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

55

ചാലിശ്ശേരി പഞ്ചായത്തിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജേഷ് കുട്ടന് യു.ഡി.എഫ്.ചാലിശ്ശേരി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.പ്രസിഡന്റ് വോട്ടെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും.ഏഴ് വീതം വോട്ടുകള്‍ നേടി സമനില പാലിച്ചതോടെ നറുക്കെടുപ്പിലൂടെ രണ്ടാം വാര്‍ഡിലെ മെമ്പര്‍ യു.ഡി.എഫിലെ വിജേഷ് കുട്ടന്‍ തിരഞ്ഞെടുക്കപ്പെടുകയിരുന്നു.യു.ഡി.എഫ്.മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി.വിഉമ്മര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.ബാബുനാസര്‍, യു.ഡി.എഫ്.തൃത്താല നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ.സുനില്‍കുമാര്‍, യു.ഡി.എഫ്.മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ പി.ഐ.യൂസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാവ മാളിയേക്കല്‍, പി.കെ.ഫൈസല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!