തലക്കോട്ടുകര വിദ്യാഎഞ്ചിനീയറിംഗ് കോളേജിലെ ടെക്‌ഫെസ്റ്റിന്റെ വെബ്‌സൈറ്റ് വൈവിധ് 2024-25 പ്രകാശനം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് നിര്‍വഹിച്ചു

തലക്കോട്ടുകര വിദ്യാഎഞ്ചിനീയറിംഗ് കോളേജിലെ ടെക്‌ഫെസ്റ്റിന്റെ വെബ്‌സൈറ്റ് വൈവിധ് 2024-25 പ്രകാശനം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് നിര്‍വഹിച്ചു.വൈവിധ് 2024-25′ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും, ബ്രോഷറിന്റെ ആദ്യപ്രതി പ്രകാശനവും കളക്ടറുടെ ഓഫീസില്‍ നടന്നു. കൃഷ്ണകുമാര്‍ എം (കണ്‍വീനര്‍, വൈവിദ്ധ്), ജൂസി വറീദ്(ജോയിന്റ് കണ്‍വീനര്‍), സുരഭി (മീഡിയ കണ്‍വീനര്‍), വിദ്യാര്‍ത്ഥികളായ നിഖില്‍, അഖില്‍, സച്ചിന്‍, നീരജ് അഖില, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യുവ എഞ്ചിനീയറിംഗ് മനസ്സുകളില്‍ ശാസ്ത്രീയവും സാങ്കേതികവുമായ താല്‍പ്പര്യം സൃഷ്ടിക്കുന്നതിനായി, ഡിപ്ലോമ, ബി.ടെക്, എം.ടെക്, എം സി എ വിദ്യാര്‍ത്ഥികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളുമായി വിദ്യ പ്രോജക്ട് എക്‌സ്‌പോ ടെക്‌ഫെസ്റ്റ് ഒക്ടോബര്‍ 4,5 തീയതികളില്‍ എല്ലാ ബ്രാഞ്ചുകളിലെയും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് സംഘടിപ്പിക്കുക. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സ്‌കൂളുകള്‍, ശാസ്ത്രപ്രേമികള്‍ തുടങ്ങി 15000-ത്തിലധികം വ്യക്തികള്‍ പങ്കെടുക്കും.

ADVERTISEMENT
Malaya Image 1

Post 3 Image