പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് എല്ലാ മാസവും നടത്തുന്ന കാരുണ്യം കുടുംബസംഗമം കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ചു

പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് എല്ലാ മാസവും നടത്തുന്ന കാരുണ്യം കുടുംബസംഗമം കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പിന് പ്രശസ്ത ഡോക്ടര്‍മാരായ ജമാലുദ്ധീന്‍, അഫ്‌സ എന്നിവര്‍ നേതൃത്വം നെല്‍കി.കഴിഞ്ഞ പതിമൂന്നു വര്‍ഷമായി നടത്തി വരുന്ന മെഡിക്കല്‍ ക്യാമ്പില്‍ മുഴുവന്‍ ആളുകള്‍ക്കുള്ള മരുന്നുകളും സൗജന്യമായാണ് നല്‍കുന്നത്.
നിര്‍ദ്ധനരും നിരാശ്രയരുമായ നിരവധി കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റുകളും കുടുംബ സംഗമത്തിന്റെ ഭാഗമായി വിതരണം ചെയ്തു. കാരുണ്യം ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജി വീട്ടിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മൈന്റ് ട്രൈനര്‍ മുഫീദ ചിന്തകളുടെ ലോകം എന്ന വിഷയത്തെ ആസ്പതമാക്കി സംസാരിച്ചു. മരുന്ന് വിതരണത്തിന് കാരുണ്യം ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആറ്റുപുറം നേതൃത്വം നല്‍കി. കാരുണ്യം വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ പാറയില്‍, വൈസ് ചെയര്‍മാന്‍ ഷരീഫ് പാണ്ടോത്തയില്‍ , എക്‌സ്‌ക്യൂട്ടീവ് അംഗം റാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
Malaya Image 1

Post 3 Image