മുയല്‍ കൂട്ടില്‍ നിന്നും പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

111

മുയല്‍ കൂട്ടില്‍ നിന്നും പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ചാവക്കാട് മണത്തല കായല്‍ റോഡില്‍ തൊടു വീട്ടില്‍ ധനേഷിന്റെ വീട്ടിലുള്ള മുയല്‍ കൂട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ 3.30 നാണ് സംഭവം.മുയലിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍് നോക്കിയപ്പോഴാണ് കൂട്ടില്‍ മലമ്പാമ്പിനെ കണ്ടത്. എട്ട് മുയലുകള്‍ ഉമ്ടായിരുന്നതില്‍ നാലെണ്ണത്തിനെ മലമ്പാമ്പ് വിഴുങ്ങി.ധനേഷിന്റെ സുഹൃത്ത് കണ്ടരാശ്ശേരി ലെജീഷ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌നാക് ക്യാച്ചര്‍ വീരാന്‍കുട്ടി പള്ളിപ്പറമ്പില്‍,സഹായി നെജുട്ടന്‍ എന്നിവര്‍ വന്ന് മലമ്പാമ്പിനെ പിടികൂടി.