മുന്നണികള്‍ പ്രകടനമായാണ് സത്യ പ്രതിജ്ഞ ചടങ്ങിനെത്തിയത്. പഞ്ചായത്ത് വനിതാ പരിശീലന കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മുതിര്‍ അംഗം പി.വി. വാപ്പുട്ടിക്ക് റിട്ടേണിങ് ഓഫിസര്‍ ജോജി പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് പി.വി.വാപ്പുട്ടി മറ്റ് അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. വാര്‍ഡ് 1 പി.വി.വാപ്പുട്ടി,2 ടി എം ബീവാത്തുക്കുട്ടി,3 ടി എം നാസര്‍, 4 സി വിജയലക്ഷ്മി, 5 കെ സി ഷീല,6 പി എസ് സുബീഷ്,7 എന്‍ എസ് സജീഷ്,8 ബിന്ദു നടരാജന്‍,9 പി കെ യശോദ, 10 ടി വൈ അഷറഫ്, 11 വി കെ പുഷ്പ, 12 യു ബി കണ്ണന്‍, 13 എം കെ ഷെറീന, 14 പ്രീതി ഷാജു, 15 രാമകൃഷ്ണന്‍ , 16 എ എം ഷംനാസ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.ഇടത് മുന്നണി അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും മറ്റ് അംഗങ്ങള്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗ്രാമ പഞായത്ത് സെക്രട്ടറി എം.കെ. ആല്‍ഫ്രഡ് സ്വാഗതം പറഞ്ഞു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. സുനിത, മുന്‍ വൈസ് പ്രസിഡണ്ട് കെ.കെ.ബാബു, മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും , വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
******



