30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കരിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ 64-ാം വാര്‍ഷിക പെരുന്നാളിന് കൊടിയേറി

കരിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ 64-ാം വാര്‍ഷിക പെരുന്നാളിന് കൊടിയേറി

71

കരിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ പുകഴ്ച പെരുന്നാളിനും ഇടവകയുടെ 64-ാം വാര്‍ഷിക പെരുന്നാളിനും കൊടിയേറി. ഡിസംബര്‍ 25, 26 തിയതികളിലായാണ് പെരുന്നാളാഘോഷം. ഞായറാഴ്ച രാവിലെ കുര്‍ബാനക്കും, വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ കുരിശിങ്കല്‍ ധൂപപ്രാര്‍ത്ഥനക്കും ശേഷം ഇടവക വികാരി ഫാദര്‍ മാത്യൂസ് വര്‍ഗീസ് കുളക്കാട്ടില്‍ പെരുന്നാള്‍ കൊടിയേറ്റം നടത്തി. 25ന് വൈകീട്ട് 6.30ന് സന്ധ്യാ നമസ്‌കാരം 7.30ന് കൊടിയും സ്ലീബയും , ആശീര്‍വാദവവും തുടര്‍ന്ന് ദേശക്കാരുടെ ആഘോഷങ്ങളും നടക്കും, 26ന് രാവിലെ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, കൈമുത്തു നേര്‍ച്ച, ഉച്ചമുതല്‍ ദേശക്കാരുടെ ആഘോഷങ്ങള്‍ എന്നിവയും 4.45 പ്രദക്ഷിണം തുടര്‍ന്ന് ആശീര്‍വാദത്തിന് ശേഷം പൊതുസദ്യയോടെ പെരുന്നാളിന് സമാപനമാകും. ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനത്തിലെ വൈദികര്‍ കാര്‍മ്മീകത്വം വഹിക്കും. ആഘോഷങ്ങള്‍ക്ക് വികാരി ഫാദര്‍ മാത്യു വര്‍ഗീസ്, കൈക്കാരന്‍ സി.സി. സണ്ണി , സെക്രട്ടറി സി.എസ് സ്റ്റാന്‍ലി എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!