24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu കടവല്ലൂര്‍ ദേശവിളക്കാഘോഷ കമ്മിറ്റിയുടെ ഇരുപത്തിയെട്ടാമത് ദേശവിളക്കാഘോഷം ഭക്തിസാന്ദ്രമായി

കടവല്ലൂര്‍ ദേശവിളക്കാഘോഷ കമ്മിറ്റിയുടെ ഇരുപത്തിയെട്ടാമത് ദേശവിളക്കാഘോഷം ഭക്തിസാന്ദ്രമായി

44

കടവല്ലൂര്‍ ദേശവിളക്കാഘോഷ കമ്മിറ്റിയുടെ ഇരുപത്തിയെട്ടാമത് ദേശവിളക്കാഘോഷം ഭക്തിസാന്ദ്രമായി. വ്യാഴാഴ്ച വൈകീട്ട് കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നും താലമേന്തിയ മാളികപ്പുറങ്ങളുടേയും തകില്‍ നാദസ്വരത്തിന്റേയും, ഉടുക്കുപാട്ടിന്റേയും അകമ്പടിയോടെ പാലക്കൊമ്പെഴുന്നള്ളിപ്പ് ആരംഭിച്ചു. രാത്രി പത്തുമണിയോടെ കടവല്ലൂര്‍ വടക്കുമുറിയിലൊരുക്കിയ വിളക്കു പന്തലിലെത്തി എഴുന്നെള്ളിപ്പ് സമാപിച്ചു, തുടര്‍ന്ന് നടന്ന അന്നദാനത്തിന്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

രാത്രി പതിനൊന്നു മണി മുതല്‍ വിളക്കു പന്തലില്‍ പാട്ട് ,തിരിയുഴിച്ചില്‍, പാല്‍ക്കുടമെഴുന്നള്ളിപ്പ്, വെട്ട്, തട, കനലാട്ടം എന്നിവയോടെ വിളക്കാഘോഷത്തിന് സമാപനമായി. മരത്തം കോട് ജ്യോതിപ്രശാശ് മകന്‍& പാര്‍ട്ടിയായിരുന്നു വിളക്കുയോഗക്കാര്‍. സന്ധ്യക്ക് 7.30 മുതല്‍ ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ഭജന സംഘത്തിന്റെ ഭജനയും ദേശവിളക്കിന്റെ ഭാഗമായി അരങ്ങേറി. ദേശവിളക്കാഘോഷത്തിന് കടവല്ലൂര്‍ ദേശവിളക്കു കമ്മിറ്റി പ്രസിഡണ്ട് സുന്ദരന്‍, സെക്രട്ടറി മണികണ്ഠന്‍, ട്രഷറര്‍ കുഞ്ഞുണ്ണി , ജയപ്രകാശ് ഷിജില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!