വ്യദ്ധ ദമ്പതികള്‍ക്ക് സഹായവുമായി ചാലിശ്ശേരി ജനമൈത്രി പോലീസ്.

Advertisement

Advertisement

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന വ്യദ്ധ ദമ്പതികള്‍ക്ക് സഹായവുമായി ചാലിശ്ശേരി ജനമൈത്രി പോലീസ്.കപ്പൂര്‍ പഞ്ചായത്തിലും,തിരുമറ്റകോട് പഞ്ചായത്തിലും ഒറ്റക്ക് താമസിക്കുന്ന വ്യദ്ധദമ്പതികള്‍ക്കാണ് ചാലിശ്ശേരി ജനമൈത്രി പോലീസ് ജീവകാരുണ്യ പ്രവര്‍ത്തകനായ മുസ്തഫ സുലൈമാന്‍പടിയുടെ സഹായത്തോടെ അവശ്യമരുന്നുകളും, ഭക്ഷ്യധാന്യ കിറ്റുകളും എത്തിച്ചു നല്‍കിയത്. സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രതാപ്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ ശ്രീകുമാര്‍,രതീഷ് എന്നിവര്‍ ചേര്‍ന്നാണ് വിടുകളിലെത്തി സഹായം കൈമാറിയത്.