27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk സംസ്ഥാന പട്ടയമേള: അകലാട് മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു

സംസ്ഥാന പട്ടയമേള: അകലാട് മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു

തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന പട്ടയമേളയില്‍ അകലാട് മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു. മൂന്നയ്‌നിയിലെ 35/1,47/1 എന്നീ സര്‍വ്വേ നമ്പറുകളിലെ ഭൂമികളില്‍ താമസക്കാരായ 30 കുടുംബങ്ങള്‍ക്കും ഇതോടൊപ്പം പട്ടയ വിതരണം നടത്തി. തൃശ്ശൂരില്‍ നടന്ന സംസ്ഥാന പട്ടയമേളയില്‍ വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ.രാജനില്‍ നിന്ന് മുഹ്‌യുദ്ധീന്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ പട്ടയം ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മുഖ്യാതിഥിയായി. എംഎല്‍എമാരായ എസി മൊയ്തീന്‍, കെ കെ രാമചന്ദ്രന്‍, പി ബാലചന്ദ്രന്‍, എം കെ അക്ബര്‍, സനീഷ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമാസ്, ലാന്‍ഡ് റവന്യൂ വകുപ്പ് കമ്മീഷണര്‍ കെ എസ് ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!