24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu ഏഴാമത് ഇന്റര്‍ സ്‌കൂള്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നടത്തി

ഏഴാമത് ഇന്റര്‍ സ്‌കൂള്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നടത്തി

ഏഴാമത് ഇന്റര്‍ സ്‌കൂള്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നടത്തി. കടവല്ലൂര്‍ കിനോജി റിയു ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 30 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കടവല്ലൂര്‍ വടക്കുമുറി അല്‍ ഹയാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരാത്തെ മത്സരങ്ങളുടെ ഉദ്ഘാടനം കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീം പെരുമ്പിലാവ് നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ സുഹൈല്‍ കടവല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ പഠനത്തോടെപ്പം മാര്‍ഷ്യല്‍ ആര്‍ട്‌സ് പോലുള്ള കരാത്തെ പരിശീലനവും നല്‍കേണ്ടത് അനിര്‍വിര്യമാണെന്നും , ദിനം പ്രതി പത്ര – ദൃശ്യമാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്നും സലിം പറഞ്ഞു. പലക്കാട് ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ .ആര്‍ നിഗേഷ് ചടങ്ങില്‍ മുഖ്യ അതിഥിയായി. അല്‍ – ഹയാത്ത് സ്‌കൂള്‍ ചെയര്‍മാന്‍ ഖാദര്‍ വെള്ളത്തിങ്കല്‍ , സെക്രട്ടറി ഹസ്സന്‍ കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തിന് കിനോജി റിയു ഇന്ത്യ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍ സെയ് പി.വി സുനില്‍ സ്വാഗതവും, അസിസ്റ്റന്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ സെന്‍ സെയ് ജിസ്മ നന്ദിയും പറഞ്ഞു. തുടര്‍ന്നു കരാത്തെ ചാമ്പ്യന്‍ മത്സരം നടന്നു.

ADVERTISEMENT
error: Content is protected !!