27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Chavakkad ചാവക്കാട് നിന്ന് ശനിയാഴ്ച്ച മുതല്‍ കാണാതായ ഗൃഹനാഥന്‍ മരിച്ചു

ചാവക്കാട് നിന്ന് ശനിയാഴ്ച്ച മുതല്‍ കാണാതായ ഗൃഹനാഥന്‍ മരിച്ചു

ചാവക്കാട് നിന്ന് ശനിയാഴ്ച്ച മുതല്‍ കാണാതായ ഗൃഹനാഥന്‍ മരിച്ചു. തിരുവത്ര എസി പടി പാലക്കല്‍ മജീദ് (62) ആണ് മരിച്ചത്. ശനിയാഴ്ച്ച ഗുരുവായൂരില്‍ നിന്ന് അവശ നിലയില്‍ കണ്ടെത്തിയ മജീദിനെ ഗുരുവായൂര്‍ ദേവസ്വം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച്ച വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്തിനെ തുടര്‍ന്ന് നടന്ന പൊലിസ് അന്വേഷണത്തിലാണ് മരിച്ചത് മജീദ് ആണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!