24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ പുതിയ കപ്പേളയുടെ കൂദാശ കര്‍മ്മം നടന്നു

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ പുതിയ കപ്പേളയുടെ കൂദാശ കര്‍മ്മം നടന്നു

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ കടവല്ലൂര്‍ സെന്റ് പീറ്റേഴ്‌സ് കപ്പേളയുടെ കൂദാശ കര്‍മ്മം നടന്നു. കടവല്ലൂര്‍ പ്രദേശത്ത് പുതുതായി പണിതീര്‍ത്ത വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമധേയത്തിലുള്ള കപ്പേളയുടെ കൂദാശ കര്‍മ്മം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. കപ്പേളയുടെ വെഞ്ചിരിപ്പ് കര്‍മ്മത്തിന് കടവല്ലൂര്‍ പ്രദേശത്തെ സെന്റ് പീറ്റേഴ്‌സ്, സെന്റ് പോള്‍, മദര്‍ തെരേസ യൂണിറ്റിലെ മുഴുവന്‍ കുടുംബാംഗങ്ങളും ഇടവകാഗംങ്ങളും സാക്ഷ്യം വഹിച്ചു. ചിറ്റാട്ടുകര ഇടവക വികാരി ഫാ. വില്‍സണ്‍ പിടിയത്ത് സഹവികാരി ഫാ. ജെയ്‌സണ്‍ പുതുപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായി.

ADVERTISEMENT
error: Content is protected !!