ചാത്തനൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്ധ്യാപക സംഗമം ശനിയാഴ്ച്ച

ചാത്തനൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്ധ്യാപക സംഗമം ശനിയാഴ്ച്ച നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്ക് ‘സ്മൃതിപഥ’ത്തില്‍ അരങ്ങുണര്‍ത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കൂറ്റനാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് രജിസ്‌ടേഷന്‍ തുടങ്ങും. 9.45ന് ലോങ്ങ് ബെല്‍, ഫസ്റ്റ് ബെല്‍, സെക്കന്റ് ബെല്‍, പ്രാര്‍ത്ഥന എന്നിവയോടെ 10 മണിക്ക് സമാഗമാരംഭം നടക്കും. 11ന് ലഘു ഭക്ഷണവും 12.30ന് ഉച്ചഭക്ഷണവും ഉണ്ടാവും. ഉച്ചയ്ക്ക് 3.30ന് കറുകപുത്തൂരില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. പഞ്ചവാദ്യം, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും.
5 മണിക്ക് ഘോഷയാത്ര സ്‌കൂളില്‍ എത്തും. 5.30ന് സാംസ്‌കാരിക സമ്മേളനം തുടങ്ങും. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പത്മവിഭൂഷണ്‍ ഡോ.ഇ. ശ്രീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഗോപാല പിഷാരടിയുടെ ഫോട്ടോ അനാഛാദനം ചെയ്യും. മണ്‍മറഞ്ഞ 35 പൂര്‍വ്വ അധ്യാപകരുടെ ഛായാചിത്രങ്ങള്‍ ഫോട്ടോഗാലറിയില്‍ ഒരുക്കും. രാത്രി എട്ട് മണിക്ക് അത്താഴം, തുടര്‍ന്ന് കലാവിരുന്ന് എന്നിവയോടെ രാത്രി 10ന് സ്മൃതിപഥം സമാപിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image