ചങ്ങരംകുളം വളയംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ വളയംകുളം അസ്സബാഹ് കോളേജിന് വമുന്‍വശത്താണ് അപകടം. മുന്നില്‍ പോയിരുന്ന കാര്‍ മറ്റൊരു റോഡിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ പുറകില്‍ വന്ന കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ എരമംഗലം സ്വദേശിയായ കാര്‍ യാത്രികനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT