ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി ചെമ്പന്‍ രമേഷിന്റെ മകള്‍ അനുഷ്‌കയുടെ തുടര്‍ചികിത്സാ സഹായത്തിനായി ഏങ്ങണ്ടിയൂര്‍ മെക്‌സിക്കന്‍സ് കലാ കായിക സാംസ്‌കാരിക കേന്ദ്രം സമാഹരിച്ച തുക കൈമാറി. അനുഷ്‌ക ചികിത്സാ സഹായ സമ്മാന കൂപ്പണ്‍ പദ്ധതിയിലൂടെ സമാഹരിച്ച 70,000 രൂപ ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ബി. കെ. സുദര്‍ശനന്‍ ഏറ്റുവാങ്ങി. സേവ്യര്‍ പുലിക്കോട്ടില്‍, സജീവ് ടി.എസ്, സുബിന്‍ ദാസ്, ഷാഹിന്‍ പി.എസ്, ഷജില്‍ പി.ജി, റിതിന്‍.എ.ആര്‍, റഷീദ് വി.എ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT