കലോത്സവ വേദിയിലെ സെല്‍ഫി പോയിന്റായി സിസിടിവി സ്റ്റുഡിയോ

കലോത്സവ വേദിയിലെ സെല്‍ഫി പോയിന്റായി സിസിടിവി സ്റ്റുഡിയോ. കുന്നംകുളം ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി പ്രധാന വേദിയായ ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ സജ്ജമാക്കിയ സിസിടിവി സ്റ്റുഡിയോയിലെത്തിയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും മത്സാരാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവരാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. സ്റ്റുഡിയോയുടെ പശ്ചാത്തലമായ മനോഹരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലും സി സി ടി വി യ്ക്ക് കിട്ടിയ സ്വീകാര്യതയാണ് കുന്നംകുളം ഉപജില്ല കലോത്സവ വേദിയിലും ലഭിക്കുന്നത്.

ADVERTISEMENT