26.9 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച കോടതിവിധിയില്‍ ഇളവിനായി മോണിറ്ററിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച കോടതിവിധിയില്‍ ഇളവിനായി മോണിറ്ററിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

95
(പ്രതീകാത്മക ചിത്രം)

ഏകാദശി ചടങ്ങുകള്‍ നടത്തുന്നതിന്, ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച കോടതിവിധിയില്‍ ഇളവ് ലഭിക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടതിവിധി പൂര്‍ണ്ണമായും പാലിച്ചായിരിക്കും ഏകാദശി ചടങ്ങുകള്‍ക്ക് ആനകളെ എഴുന്നള്ളിക്കുക. ദശമി ദിനത്തിലെ ഗജരാജന്‍ കേശവന്‍ അനുസ്മരണവും ഏകാദശി ദിവസം രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് മൂന്നാനകളോടെയുള്ള എഴുന്നള്ളിപ്പുമാണ് കോടതിവിധി പാലിച്ച് നടത്തുക.

ADVERTISEMENT
error: Content is protected !!