24.6 C
Kunnamkulam
Monday, August 24, 2026
Home Bureaus Chavakkad യുവതിയുടെ ആത്മഹത്യ: പ്രേരണ കുറ്റത്തിന് ഭര്‍ത്താവിന് ഏഴര വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

യുവതിയുടെ ആത്മഹത്യ: പ്രേരണ കുറ്റത്തിന് ഭര്‍ത്താവിന് ഏഴര വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

166

ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയായ ഭര്‍ത്താവിനെ ഏഴരവര്‍ഷം കഠിനതടവും 15000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടിയില്‍ പൊറ്റയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് കോടതി ശിക്ഷിച്ചത്. തളിക്കുളം ത്രിവേണിയില്‍ കുട്ടംപറമ്പത്ത് അപ്പു മകള്‍ ഷീജയാണ് ആത്മഹത്യ ചെയ്തത്. 2019 ലായിരുന്നു സംഭവം. പ്രതിക്ക് നല്‍കിയ 20 പവന്‍ സ്വര്‍ണാഭരണവും പതിനായിരം രൂപയും സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുകയും കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഷീജ ആത്മഹത്യ ചെയ്തത്.

ADVERTISEMENT
error: Content is protected !!