24.6 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം : നാലരവയസ്സുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്...

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം : നാലരവയസ്സുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക് മൂന്നുപേരുടെ നില ഗുരുതരം.

461

പെരുമ്പിലാവ് കൊരട്ടിക്കര ബദരിയ്യ പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു മൂന്നുപേരുടെ നില ഗുരുതരം ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം മലപ്പുറത്തുനിന്നും കണ്ടാണശേരിയിലേക്ക് പോവുകയായിരുന്ന കാറും തൃശ്ശൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുയായിരുന്ന ബസ്സും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്ന ഗുരുവായൂർ കണ്ടാണശ്ശേരി പന്തായിൽ പ്രഭിൻ ഭാര്യ മഞ്ജു ( 24), മകൾ അശ്വിത ( 4 ) അമ്മ ബിന്ദു (55 ) എന്നിവരെ ഗുരുതര പരിക്കുകളുടെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർതൃ സഹോദരനും കാർ ഓടിച്ചിരുന്നതുമായ ജിഷ്ണു (32 ) , സംഹോദരൻ പ്രഭിൻ എന്നിവരെ അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു . ബസ്സിൽ ഉണ്ടായിരുന്ന കൊരട്ടിക്കര കോഴിക്കലാത്ത് അശ്വതി (36 ), തൃക്കണാപുരം മാടമ്പി കാട്ടിൽ പരേതനായ ഐകുട്ടി ഭാര്യ സഫിയ (50 ) എന്നിവരെയും പരിക്കോടെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റു.കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. കാറോടിച്ചിരുന്ന ജിഷ്ണു ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് സൂചനയുണ്ട്. തൃശ്ശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന ദുർഗ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ വരെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും ബസിൻ്റെ മുൻവശം ഭാഗികമായും തകർന്നു. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഏറെനേരം ഗതാഗതം സ്തംഭിച്ചു.

ADVERTISEMENT
error: Content is protected !!