24.6 C
Kunnamkulam
Monday, August 24, 2026
Home Bureaus Kunnamkulam സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സെമിനാറും ചര്‍ച്ചയും നടത്തി

സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സെമിനാറും ചര്‍ച്ചയും നടത്തി

86

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം സെന്റര്‍ യൂണിറ്റ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നവ സാങ്കേതിക വിദ്യയും സാഹിത്യവും’ എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും നടത്തി. കുന്നംകുളം ബഥനി പകല്‍ വീട്ടില്‍ നടന്ന സെമിനാര്‍ ബഥനി ഇന്സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ. ഐ സി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അന്നമ്മ ബെന്നി അധ്യക്ഷയായി. റ്റി.ഐ പ്രേംരാജ്, വി.സി ഗീവര്‍ഗ്ഗീസ്, ജോബ്‌സണ്‍ അബ്രഹാം എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എം.കെ സുകുമാരന്‍ വിഷയം അവലോകനം ചെയ്തു. കെ.ജി പാറുക്കുട്ടി, ജോബ് രാജ്, രാജഗോപാല്, ഡെന്നി ജോബ് എന്നിവര്‍ സംസാരിച്ചു. മേരി ഉതുപ്പ് സ്വാഗതവും ടി.മുഹമ്മദ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!