അച്ഛനും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി

അച്ഛനും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി. പ്രമുഖ അടയ്ക്ക വ്യാപാരി കോതോട്ട് ഗോപാലന്‍ (90) , മകള്‍ ജയസുധ (46) എന്നിവരാണ് ഒരേ ദിനത്തില്‍ മരിച്ചത്. ആനായ്ക്കല്‍ പൊര്‍ക്കളേങ്ങാട് കിഴക്കൂട്ട് സുരേഷിന്റെ ഭാര്യയാണ് ജയസുധ. രോഗബാധിതയായി തിരുവനന്തപുരത്ത് ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംസ്‌കാരം നടത്തി. അതുല്‍, അമല്‍, ആദിത്ത് എന്നിവര്‍ മക്കളാണ്. പഴഞ്ഞി കെ കെ ജി സണ്‍സ് അടയ്ക്ക മൊത്ത വ്യാപാരിയായിരുന്നു ഗോപാലന്‍.സംസ്‌കാരം ഇന്ന് 3 ന് പട്ടിത്തടം ഹൈന്ദവ സേവാ സമാജം ശ്മശാനത്തില്‍ നടക്കും. പരേതയായ തങ്കയാണ് ഭാര്യ. ജയ,ജയചന്രന്‍, മണികണ്ഠന്‍ പരേതരായ ജയരാജന്‍, ആനന്ദന്‍, പ്രകാശന്‍, സുന്ദരന്‍ ജയസുധ എന്നിവര്‍ മക്കളാണ്.

ADVERTISEMENT