സി.പി.എം വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പതാകദിനം ആചരിച്ചു

സി.പി.എം വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പതാകദിനം ആചരിച്ചു. മങ്ങാട് സെന്റര്‍ ബ്രാഞ്ച് നെല്ലുവായ് സി.ഐ.ടി.യു യൂണിയന്‍ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.എം അഷറഫ് പതാക ഉയര്‍ത്തി. എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി അബാല്‍മണി അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ഒ.ബി സുബമണ്യന്‍, പി.ടി ദേവസി, ടി.കെ.ശിവന്‍, എന്‍.ബി.ബിജു, പി.ബി.ബിബിന്‍, വി.എ മനോജ്, ബ്രാഞ്ച് സെക്രട്ടറി എന്‍.കെ സുഭാഷ്, എന്നിവര്‍ സംസാരിച്ചു. 16 ബ്രാഞ്ചുകളിലും പതാക ദിനത്തിന് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT