ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡി യുടെ പുതിയ ലയണ്‍ ഇയറിന് തുടക്കം കുറിച്ചു

തൃശൂര്‍, മലപ്പുറം പാലക്കാട് ജില്ലകളിലെ 200 ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടാണ് ലയണ്‍ ഇയറിന് തുടക്കമായത്. ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂളില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംലയണ്‍സ് റിജിണ്യല്‍ ചെയര്‍മാന്‍ ലിജോ ജോര്‍ജ്ജ് കുട്ടി നിര്‍വ്വഹിച്ചു. ചൂണ്ടല്‍ ക്ലബ്ബ് പ്രസിഡണ്ട് മധു ചൂണ്ടല്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാന അധ്യാപിക ഷീജ ടീച്ചര്‍, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി വി.എസ്.സജി, ട്രഷറര്‍ ടി.ടി. രാജന്‍ വൈസ് പ്രസിഡണ്ട് ഷാജിലി ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. അന്ധത നിവാരണ പദ്ധതിയുടെ ഭാഗമായി ഐ കെയര്‍ ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണവും നേത്രരോഗ ക്യാമ്പുകളും, പ്രമേഹരോഗ നിര്‍ണ്ണയ പദ്ധതിയുടെ ഭാഗമായി ഡയബറ്റിക് ക്യാമ്പുകളും സ്ട്രിപ്പുകള്‍ ഉള്‍പ്പെടെ ഗ്ലൂക്കോമീറ്റര്‍ വിതരണവും ചൈല്‍ഡ്ഹുഡ് കാന്‍സര്‍ നിവാരണ പദ്ധതിയുടെ ഭാഗമായി പോഷകാഹാര കിറ്റ് വിതരണവും റിലീവിങ്ങ് ഹംഗര്‍പദ്ധതിയുടെ ഭാഗമായി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും,,പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി വേപ്പിലത്തോട്ട നിര്‍മ്മാണം തുടങ്ങിയ 5 പദ്ധതികളാണ് ലയണ്‍സ് ക്ലബ്ബ് നടപ്പിലാക്കിയത്.