28.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവേ ലോട്ടറി വില്‍പ്പനക്കാരന്‍ റോഡരികിലേക്ക് വീണ് മരിച്ചു

സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവേ ലോട്ടറി വില്‍പ്പനക്കാരന്‍ റോഡരികിലേക്ക് വീണ് മരിച്ചു

132

കൂറ്റനാട് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവേ ലോട്ടറി വില്‍പ്പനക്കാരന്‍ റോഡരികിലേക്ക് വീണ് മരിച്ചു. കടവല്ലൂര്‍ കൊരട്ടിക്കര പ്രിയദര്‍ശിനി വാഴപ്പുള്ളി വീട്ടില്‍ ബാലന്‍ (75) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടേ കാലോടെ കൂറ്റനാട് ന്യൂ ബസാറിന് സമീപം ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപം ആയിരുന്നു അപകടം. നിരവധി വര്‍ഷങ്ങളായി കൂറ്റനാട് ഭാഗത്ത് സൈക്കളില്‍ ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്ന ബാലകൃഷ്ണന്‍, വില്‍പ്പന കഴിഞ്ഞ് കടവല്ലൂര്‍ ഭാഗത്തെ വീട്ടിലേക്കു പോകവെയാണ് അപകടം. നിയന്ത്രണംവിട്ട സൈക്കിള്‍ മറിയാന്‍ പോയതോടെ പുറകേ വരികയായിരുന്ന ലോറിയില്‍ വയോധികന്‍ പിടിക്കാന്‍ ശ്രമിച്ചതായുള്ള സൂചനകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഇല്ല. റോഡരികിലേക്ക് വീണ ബാലനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ : നളിനി. മക്കള്‍. രതീഷ്. രമ്യ .

 

ADVERTISEMENT
error: Content is protected !!