മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ദിവസം പൊങ്കാലയും ഭദ്രകാളീ പൂജയും നടത്തും

ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ദിവസം പൊങ്കാലയും, ഭദ്രകാളീ പൂജയും നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം ശാന്തി കരുമത്ര നാരായണന്‍കുട്ടി ദീപം പകര്‍ന്ന് പൊങ്കാലയിടലും, 10.30ന് പൊങ്കാല സമര്‍പ്പണവും നടത്തും. 350 ലധികം പേര്‍ പൊങ്കാലയില്‍ പങ്കെടുക്കും. രാവിലെയും ഉച്ചക്കും അന്നദാനം ഉണ്ടായിരിക്കും.വൈകീട്ട് 6.30ന് ദീപ കാഴ്ച, 7 മണിക്ക് ഭദ്ര കാളീ പൂജയും ഉണ്ടായിരിക്കും. പൊങ്കാലകിറ്റ് 250 രൂപ നിരക്കില്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കും. ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ശശിധരന്‍ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ജനുവരി 30 വ്യാഴാഴ്ച ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം നടത്തുമെന്നും ഭാരവാഹികള്‍ അറീയിച്ചു.

ADVERTISEMENT