25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu ഐഎന്‍ടിയുസി കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി

ഐഎന്‍ടിയുസി കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി

73

കടവല്ലൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനാവാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ, ഇന്ദിരാജി വടക്കുമുറി റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ഐ എന്‍ ടി യു സി കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന സമരം നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍. കെ അലി സായാഹ്നസമരവും സമാപന സമ്മേളനം ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി കെ. വി ഗീവറും ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡണ്ട് കെ. എ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ശങ്കരന്‍കുട്ടി കെ,സുബ്രഹ്‌മണ്യന്‍ വി. കെ ,രാമകൃഷ്ണന്‍ സി. എന്നിവര്‍ സമര നായകന്മാരായി. മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സ്മിത മുരളി മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!