ശക്തമായ കാറ്റില്‍ എരുമപ്പെട്ടി കുന്നത്തേരിയില്‍ മരം കടപുഴകി വീണ് വൈദ്യുതി കാലുകളും,വീടിന്റെ മുന്‍വശത്തെ ഷീറ്റും തകര്‍ന്നു. ഉമിക്കുന്ന്- കുന്നത്തേരി സബ് റോഡിലാണ് ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെ മരം വീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന പന കടമുറിഞ്ഞു വീഴുകയായിരുന്നു. വൈദ്യുതി കമ്പിയില്‍ വീണതിനെത്തുടര്‍ന്ന് രണ്ട് വൈദ്യുതി പോസ്റ്റുകള്‍ കടപൊട്ടി മറിഞ്ഞു വീണു. പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.